Tuesday, August 19

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്.

റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി.

error: Content is protected !!