ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം (24) എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്.

ഈ മാസം 16 ന് രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയത്. നിരവധി cctv കൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 100 കണക്കിന് ഓട്ടോകൾ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്തി ഓട്ടോയിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ കൃഷ്ണ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫിസിർ മാരായ സലേഷ്, മുഹമ്മദ്‌ കുട്ടി, സി പി ഒ മാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരും ആണ് ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

error: Content is protected !!