
കൊണ്ടോട്ടി: ജനൽ തകർത്ത് മുൻവാതിൽ തുറന്ന് അകത്തുകയറി മോഷണം. കൊണ്ടോട്ടിയിൽ
രണ്ടു വീടുകളിൽ സമാന മോഷണം നടന്നത്. ഒരു വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം കവർന്നു. ഒരു വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു. ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi
മുൻവശം വാതിലിന്റെ
കട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറിയാണ് മോഷണം. കോഴിക്കോട് പാലക്കാട് ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു.
കൂടാതെ ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യു എവിടെയെങ്കിലും ലോഡ്ജിലോ വാടകവീട്ടിലോ താമസിക്കുന്നെണ്ടെങ്കിൽ അക്കാര്യം കൊണ്ടോട്ടി സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
04832712041
9497987163
9497980659