എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എആര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. പുകയൂര്‍ സ്വദേശി കരോളില്‍ സുമേഷിന്റെ ഭാര്യ രഹന (32) യെയാണ് കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുകയൂരിലെ കമ്പ്യൂട്ടര്‍ ക്ലാസിന് പോയതായിരുന്നു. തുടര്‍ന്ന് യാതൊരു വിവരവും ഇല്ലാതായതോടെയാണ് സുമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

error: Content is protected !!