Thursday, September 18

ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ഭിന്നതയുണ്ട്, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ടെന്നും എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് സിപിഎം പ്രചരണ വിഷയമാക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം എന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!