പരപ്പനങ്ങാടി : കച്ചവടക്കാരുടെ നന്മ മനസിന്റെ നൂറു രൂപയില്‍ നിന്ന് മരണപ്പെടുന്ന വ്യാപാരി സഹോദരന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കി വരുന്ന മലപ്പുറത്തെ വ്യാപാരികള്‍ നടപ്പാക്കിയതും കേരളത്തിലെ വ്യാപാരി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കി വരുന്നതുമായ മരണാനന്തര കുടുംബ സഹായ സുരക്ഷാ പദ്ധതിക്ക് ലോകത്ത് ബദലില്ലന്ന് പദ്ധതിയുടെ ഉപജ്ഞാതാവും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റുമായ പി കുഞ്ഞാഹു ഹാജി. പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അശ്‌റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.വി അബ്ദുല്‍ ഫസലിനെ ചടങ്ങില്‍ ആദരിച്ചു. സിവില്‍ സര്‍വീസ് കടമ്പകളും സ്വപ്നങ്ങളും എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ നേതാക്കളായിരുന്നു ബഷീര്‍കാടാമ്പുഴ , നാസര്‍ ടെക്ക്‌നോ , മലബാര്‍ ബാവ ഹാജി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി മുജീബ് ദില്‍ദാര്‍ റിപ്പോര്‍ട്ട് അവതരണവും ഫൈനാന്‍സ് സെക്രട്ടറി ഹരീഷ് ബ്രാസ് വരവ് ചെലവ് കണക്ക് അവതരണവുംനടത്തി, മര്‍ച്ചന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ. വി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി അഷ്‌റഫ് കുഞ്ഞാ വാസ് [പ്രസിഡന്റ് ), മുജീബ് ദില്‍ദാര്‍ (ജനറല്‍ സെക്രട്ടറി) ഹരീഷ് ബ്രാസ് (ഫൈനാന്‍സ് സെക്രട്ടറി), ഇബ്‌റാഹിംചുക്കാന്‍ , ഏ .വി . വിനോദ് (വൈ : പ്രസിഡന്റുമാര്‍ ) , ഫിറോസ് സെറാമിക്, ആബിദ് മിന , എം . വി സിയാദ് ( സെക്രട്ടറിമാര്‍ ). എന്നിവരെ തെരഞ്ഞെടുത്തു.