തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണം ; ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത്, എ പി അബൂബക്കര്‍ വേങ്ങര, എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ആശുപത്രിയിലെ 24 മണിക്കൂര്‍ പ്രവര്‍ത്തന സഹിതമായിരുന്ന ലാബ് സമയം എച്ച് എം സി യുടെ ഇടപെടല്‍ മൂലം വെട്ടിക്കുറച്ചു ഇതു കാരണം രാത്രിയിലും മറ്റും അഡ്മിറ്റ് ആയ രോഗികള്‍ക്കും ടെസ്റ്റിനായി പുറത്തു പോകേണ്ട അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസം ഇന്നലെ വേങ്ങരയില്‍ നിന്നും പാലിയേറ്റീവ് രോഗിയുമായി വന്ന രോഗിക്ക് വളരെയധികം ദുരിതം അനുഭവപ്പെട്ടു. ഇതിനെതിരെ സമയം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണെന്നും എച്ച്എംസി തീരുമാനം പുനപരിശോധിക്കണമെന്നും രോഗികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിയുക്തമായ കമ്മിറ്റി രോഗികള്‍ക്ക് ദോഷമാകുന്ന പ്രവര്‍ത്തികള്‍ ആണ് കൊണ്ടുവരുന്നത് എന്നും നാട്ടുകാരും പറയുന്നു.

error: Content is protected !!