തിരൂരങ്ങാടി: എംടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്‌കൂളില്‍ വെച്ചാണ് അദാലത്ത് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക, ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്.
ഇത് വരെ 368 പരാതികളാണ് ഓണ്‍ലൈന്‍ മുഖേന ലഭിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മന്ത്രിമാരെ നേരില്‍ കാണുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം പുതിയ പരാതികളും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങള്‍ക്ക് പുറമെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി 20 ഓളം കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യസഹായം നല്‍ കുന്നതിനുള്ള കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദാലത്തില്‍ പങ്കെടുക്കുന്നതിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.