തിരൂരങ്ങാടി അടക്കമുള്ള താലൂക്കുകളിലെ ഭൂമി തരംമാറ്റം: അദാലത്ത് മൂന്നിന്

മലപ്പുറം ജില്ലയില്‍ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്നിന് നടക്കും. തിരൂര്‍, പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂര്‍ റവന്യു ഡിവിഷന് കീഴില്‍ വരുന്ന തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതല്‍ മലപ്പുറം ടൗണ്‍ഹാളിലും അദാലത്ത് നടക്കും. ഭൂമി തരംമാറ്റത്തിന് ഫോറം ആറില്‍ അപേക്ഷ നല്‍കിയവരും 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റം ലഭിക്കാന്‍ അര്‍ഹരായവരെയുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മൊബൈല്‍ ഫോണില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളില്‍ രേഖകളുടെ അപര്യാപ്തത മൂലം തിരിച്ചയച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ആവശ്യപ്പെട്ട രേഖകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം.

error: Content is protected !!