
തിരൂരങ്ങാടി : ബസ് യാത്രക്കിടെ കുണ്ടൂർ സ്വദേശിനിയുടെ മൂന്നര പവന്റെ സ്വർണ മാല മോഷണം പോയി. കണ്ടൂർ മലേഷ്യ റോഡ് സ്വദേശി തിലായിൽ മൂസയുടെ ഭാര്യ റഷീദയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് നഷ്ടമായത്. കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പോയി ബന്ധുക്കളോടൊപ്പം തിരിച്ചു വരുമ്പോഴാണ് സംഭവം. വൈകുന്നേരം 5 മണിക്കാണ് സംഭവം. ബസ്സിൽ നല്ല തിരക്കു ണ്ടായിരുന്നു. കോഴിച്ചെന എത്തിയപ്പോൾ ആണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും അവർ ബസ്സ് നിർത്തി അന്വേഷിക്കാൻ തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.