എസ്ഡിപിഐ ജന മുന്നേറ്റ യാത്രയുടെ മൂന്ന് ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സമാപിച്ചു

പരപ്പനങ്ങാടി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന് പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മൗലവി മൂവാറ്റുപുഴ നയിക്കുന്ന ജനമേറ്റ യാത്രയുടെ പ്രചരണാർത്ഥം തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ജാഥ ക്യാപ്റ്റനുമായ ജാഫർ ചെമ്മാടിനെ നേതൃത്വത്തിൽ തിരൂരങ്ങാടി മണ്ഡലത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സംഘടിപ്പിച്ചു.

15ന് പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും ആരംഭിച്ച ജാഥ മണ്ഡലം കമ്മിറ്റി അംഗം അക്ബർ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു തുടർന്ന്:16,17, തീയതികളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനങ്ങൾക്ക് ശേഷം 17 ന് വൈകിട്ട് 7 മണിക്ക് എടരിക്കോട് സമാപിച്ചു.

സമാപന പൊതുയോഗത്തിൽ ഹമീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റി അംഗം സൈതലവി ഹാജി ആശംസകൾ അറിയിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം കമ്മിറ്റിയംഗം അക്ബർ പരപ്പനങ്ങാടി, നൗഫൽ പരപ്പനങ്ങാടി ബക്കർ പന്തക്കൻ, സലാം പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, എന്നിവർ പ്രസംഗിച്ചു

ശിഹാബ് എടരിക്കോട് മുഹമ്മദലി തിരുരങ്ങാടി ഹബീബ് തിരൂരങ്ങാടി ഫൈസൽ കൊടിഞ്ഞി റഫീഖ് പെരുമണ്ണ സലാം തെന്നല ഫൈസൽ തെന്നല സിദ്ദീഖ് പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി

error: Content is protected !!