Tuesday, September 16

കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചി : കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

error: Content is protected !!