എആര്‍ നഗര്‍ : എആര്‍ നഗറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. എആര്‍ കൊളപ്പുറം കുന്നുംപുറം റൂട്ടില്‍ കക്കാടംപുറത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ തിരൂരങ്ങാടി ചെനക്കല്‍ അബ്ദുല്‍ റസാഖ്. ഭാര്യ മറിയാമ്മു.മരുമകള്‍ എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി