
പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റി.
ഒരു വിദ്യാര്‍ഥിയാണ് മൂന്ന് പേരെയും ആക്രമിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പിടിഎം സ്്കൂളില്‍ നിന്ന് നേരത്തേ ടിസി വാങ്ങിപ്പോയ കുട്ടിയെ പിന്നീട് പത്താം കഌസ് പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. പത്താം കഌസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നത്തെ എസ് എസ് എല്‍ സി പരീക്ഷയ്ക്കു ശേഷമാണ് സംഭവമുണ്ടായത്. നേരത്തെയും ഈ വിദ്യാര്‍ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു. അതിന് ശേഷം പരീക്ഷ എഴുതാന്‍ വന്നപ്പോഴാണ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ഥികളെ ആക്രമിച്ചത്.