ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ വിദ്യാര്‍ത്ഥിയെ ആദരിച്ചു

കൊണ്ടോട്ടി : ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ കൊണ്ടോട്ടി ഇ. എം.ഇ. എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നവജ്യോതിനെ സ്‌കൂള്‍ അധികൃതര്‍ ആദരിച്ചു. 180 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാനുള്ള കഴിവ്, 50 രാജ്യങ്ങളുടെ ഔട്ട് ലൈന്‍ മാപ്പുകള്‍ നോക്കി രാജ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടില്‍ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകള്‍ തുടങ്ങിയ വ്യത്യസ്ത കഴിവുകള്‍ സ്വന്തമാക്കിയാണ് നവജ്യോത് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കുന്ന ഉജ്ജ്വല ബാല്യ പുരസ്‌കാരം ജേതാവ് കൂടിയാണ് നവജ്യോത്.

സ്‌കൂളിന്റെ ആദരവ് ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ ,പി. ടി. എ പ്രസിഡന്റ്പി. ഡി. ഹനീഫ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ചടങ്ങില്‍ പി. എം.റഫീഖ് ,കെ.എം.ഇസ്മായില്‍,സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ റാഷിദ് പഴേരി,നാട്ടുകാര്‍ കുടുംബങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!