തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും. വടംവലി മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമാക്കുക. ഒക്ടോബർ 21 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം എൽ എ മാരായ കെ പി എ മജീദ് അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിദ, വൈസ് പ്രസിഡന്റ്‌ ഒടിയിൽ പീച്ചു എന്നിവർ സംബന്ധിക്കും.

21ന് ജി യുപിഎസ് കൊടിഞ്ഞിയിൽ വടംവലി മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമാകും. ഇരുപത്തിരണ്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങളും ഫുട്ബോൾ മത്സരവും നടക്കും 23ന് ബിഎംഎച്ച്എസ്എസ് പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് മത്സരവും പെരുവള്ളൂർ ടെറസിൽ വച്ച് കബഡി മത്സരവും നടക്കും. 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വാട്ടിക് സിമ്മിംഗ് പൂളിൽ നീന്തൽ മത്സരവും മൂന്നിയൂർ സിപി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരവും ഫ്ലവർ അറേഞ്ച് മെന്റ് എന്നീ മത്സരങ്ങളും സമാപന ദിവസമായ 29 ന് എയുപിഎസ് സ്കൂൾ കുന്നത്ത് പറമ്പ് മൂന്നിയൂരിൽ സ്റ്റേജ് ആൻഡ് ഓഫ് സ്റ്റേജ് മത്സരങ്ങൾ കലാ മത്സരങ്ങളും അരങ്ങേറും

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!