Monday, September 15

തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം നടത്തി

തിരൂരങ്ങാടി : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സലീം ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു.

റഷീദ് വടക്കന്‍ സ്വാഗതം പ്രസംഗവും മുന്‍ മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കരീം തെങ്ങിലകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിയാസ്, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് ഇസഹാക്ക് വെന്നിയൂര്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പില്‍, മണ്ഡലം സെക്രട്ടറിമാരായ എം സി അബ്ദുറഹ്മാന്‍, അബ്ദു വെന്നിയൂര്‍, ,സി സി നാസര്‍, അഷ്‌റഫ് എം.പി,വിജീഷ് തയ്യില്‍, സയ്യിദ് പൂങ്ങാടന്‍ ,നാസറുള്ള തിരൂരങ്ങാടി, സി വി ഹനീഫ, ഷബീര്‍ അലി, മുജീബ് കണ്ണാടന്‍ മഹ്ബൂബ് കെ വി തുടങ്ങിയവര്‍ അനുസ്മരണം പ്രഭാഷണവും നടത്തി

error: Content is protected !!