Friday, November 14

തിരൂരങ്ങാടി കൃഷിഭവന്‍ ഞാറ്റുവേല ചന്ത തുടങ്ങി

തിരൂരങ്ങാടി: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ചന്തപ്പടിയിലെ കൃഷിഭവനില്‍ . ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

തെങ്ങിലെ സംയോജിത വളപ്രയോഗത്തെക്കുറിച്ചും, സമഗ്ര പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയെ കുറിച്ചും ഹൈഡ്രോപോണിക്‌സ് കൃഷിരിതീയും സംബന്ധിച്ച് കൃഷിഓഫീസര്‍ എസ്, കെ അപർണ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സി, എച്ച് അജാസ്, സംസാരിച്ചു.

error: Content is protected !!