തിരൂരങ്ങാടി: വ്യവസായ വാണിജ്യ വകുപ്പും തിരൂരങ്ങാടി നഗരസഭയും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍
സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ സി പി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി, തിരൂരങ്ങാടി നഗരസഭ സൂപ്രണ്ട് പ്രിയ പിജി, കെ എസ് എസ് ഐ പ്രസിഡന്റ് അനീഷ് പരപ്പനങ്ങാടി , വ്യാപാരി വ്യവസായി സെക്രട്ടറി സൈനു ഉള്ളാട്ട്, യൂത്ത് വ്യാപാരി വ്യവസായി സെക്രട്ടറി അഫ്‌സല്‍ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു .വിവിധ വകുപ്പുകളില്‍ നിന്നുള്ള ഓഫീസര്‍മാരും ബാങ്ക് മാനേജര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഉപജില്ല വ്യവസായ വികസന ഓഫീസര്‍ ഷഹീദ് വടക്കേതില്‍ സ്വാഗതവും വ്യവസായ വികസന ഓഫീസര്‍ റുമാന പര്‍വിന്‍ വിഎസ് നന്ദിയും പറഞ്ഞു.