Tuesday, September 2

ജില്ലയിൽ തന്നെ ആദ്യം ; ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയ ചികിൽസയിലിരിക്കുന്ന ക്ഷയ രോഗികൾക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോത്ഘാടനം തിരൂങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : ഉള്ളാട്ട് മൊയ്‌ദീൻകുട്ടിക്ക് കിറ്റ് കൈമാറി ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. നഗരസഭയിലെ ചികിത്സ യിലിരിക്കുന്ന പതിനാറ് രോഗികൾക്ക് അവരുടെ ചികിത്സ അവസാനിക്കുന്നത് വരെ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാവും. ജില്ലയിൽ തന്നെ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് തിരൂരങ്ങാടി.


ചടങ്ങിൽ വികസന ചെയർമാൻ ഇക്ബാൽ കല്ലുങ്ങൾ,ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ.ആർ എം ഒ.ഹഫീസ് റഹ്‌മാൻ,എച് ഐ ഷിബു,ജെ എച് ഐ.കിഷോർ,ടി ബി എച് വി.അമൃത.പ്രോജെക്ട് ഓഫീസർ സിന്ധു.എം.അബ്ദുറഹ്മാൻ കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!