തിരൂരങ്ങാടി : നഗരസഭ കേരളോത്സവം 2024 ന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ മത്സരം ആവേശകരമായി അവസാനിച്ചു. തിരൂരങ്ങാടി ടാറ്റാസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി സോക്കർ കിങ്സിന്റെയും നേത്രത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഉദയ ചുള്ളിപ്പാറ ജേതാക്കളായി. അടിടാസ് തിരൂരങ്ങാടി രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ട്രോഫികൾ നൽകി.
ഡപ്യൂട്ടി ചെയർ പേഴ്സൻ സുലൈഖ കാലൊടി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പിഇസ്മായിൽ , സി.പി,സുഹ്‌റാബി സോനാ രതീഷ് കൗന്സിലർമാരായ സമീർ വലിയാട്ട്, സി, എച്ച് അജാസ്, പി.കെ മഹ്ബൂബ്, പി.കെ, അസീസ്, വാഹിദ ചെമ്പ, സി, എം,സൽമ,സമീന മൂഴിക്കൽ, എം,സുജിനി,ആബിദ റബിയത്, ഷാഹിന തിരുനിലത്ത്, പി.കെ ക്ലബ്ബ് അംഗങ്ങളായ റഷീദ് സി.കെ,അവുകാദർ,അൻവർ പാണഞ്ചെരി,ഫൈസൽ ബാബു,മുല്ല കോയ,ഹമീദ് വിളമ്പത്ത്,ഒ മുജീബ് റഹ്മാൻ,ഷാജി മോൻ എന്നിവർ പങ്കെടുത്തു.