
തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും യോഗം വിലയിരുത്തി. ബാക്കി പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. സപ്തംബര്‍ 30നകം കല്ലക്കയം ശുദ്ധീകരണശാലയും വിവിധ പദ്ധതികളും കമ്മീഷന്‍ ചെയ്യും. അമൃത്മിഷന്‍ പദ്ധതിയില്‍ 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനില്‍ 14 കോടിരൂപയുടെയും നഗരസഞ്ചയം പദ്ധതിയില്‍ 4 കോടിരൂപയുടെയും നഗരസഭയുടെ 2 കോടി രൂപയുടെ പദ്ധതികളുമാണ് സംയോജിപ്പിപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
2023 വര്‍ഷം ഒക്ടോബര്‍ 6 ന് തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (7ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) പൂര്‍ത്തിയാകുന്നു. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിംഗ് ചെയ്യുക. പമ്പിംഗ് മെയിന്‍ ലൈന്‍ ,റോഡ് പുനരുദ്ധാരണം വിതരണ ശ്രംഖല, കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. കല്ലക്കയത്ത് പ്ലാന്റ് സജ്ജമായിട്ടുണ്ട്. ഇവിടെക്ക് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ഉടന്‍ സ്ഥാപിക്കും. ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി, ഇസ്മായില്‍, സി.പി ,സുഹ്‌റാബി. സൂപ്രണ്ടിംഗ് എഞ്ചിനിയർ സത്യവിൽസൺ, പ്രൊജക്ട് വിഭാഗം എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍ ഇഎസ്. സന്തോഷ് കുമാര്‍, അസി,എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍മാരായ അജ്മല്‍ കാലടി, ജോബി ജോസഫ്. എ,ഇമാരായ പി ഷിബിന്‍ അശോക്, ഷാരോണ്‍ കെ, തോമസ്, എൻ,രമ്യ രാജൻ, പി,മുഹമ്മദ് അനസ്, പ്രസംഗിച്ചു,