
തിരൂരങ്ങാടി : മാലിന്യമുക്ത നവ കേരളം കാംപയിന്റെ ഭാഗമായി തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത് നിര്‍വഹിച്ചു. കെ മുഹമ്മദ് അലി മാസ്റ്റര്‍, സുഫയാന്‍ അബ്ദുസ്സലാം, ഖുബൈബ് വാഫി, മന്‍സൂര്‍ അലി ചെമ്മാട്, അയ്യൂബ് എം ടി എന്നിവര്‍ സംസാരിച്ചു.