Thursday, September 18

അക്ഷയ സെന്ററില്‍ അധിക തുക ഈടാക്കി ; പരാതിക്കാരന് തുക തിരിച്ചു നല്‍കി, അക്ഷയ സെന്ററുകളിലും ജനസേവ കേന്ദ്രങ്ങളിലും സേവന ഫീസുകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ഫീസുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി. ഫീസുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഉണ്ടായിരിക്കെ ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അക്ഷയ സെന്റര്‍ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം തിരിച്ചു നല്‍കുകയും ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കുകയും ചെയ്തു.

പല ഭാഗങ്ങളിലും ഇത്തരത്തില്‍ ഫീസ് പ്രദര്‍ശിപ്പിക്കാതെ അധിക തുക വാങ്ങുന്ന സംഭവത്തില്‍ ജില്ല അക്ഷയ സെന്റര്‍ മോധാവിക്ക് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത അക്ഷയ സേവാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിക്ക് പരാതി നല്‍കുമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!