Saturday, August 16

തിരൂരങ്ങാടി താലൂക്ക് തല വായന മത്സരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എല്‍പി, യുപി, വനിത തിരൂരങ്ങാടി താലൂക്ക് തല വായന മത്സരം തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ നടന്നു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി, നഗരസഭാ കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം. മൊയ്തീന്‍ കോയ, ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍, ജില്ലാ കൗണ്‍സിലര്‍ സുമി. പി. എസ്. എന്നിവര്‍ സംസാരിച്ചു. താലുക്ക് സെക്രട്ടറി കെ.പി.സോമനാഥന്‍ സ്വാഗതവും വി.ടി. അപ്പുട്ടി നന്ദിയും പറഞ്ഞു.

error: Content is protected !!