
തിരൂരങ്ങാടി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം മെമ്പര്‍മാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പുഴിക്കല്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മെമെന്റയും, ക്യാഷ് പ്രൈസും, ഗിഫ്റ്റുകളും വിതരണം ചെയ്തു. കൂടാതെ കേരള ലളിത അക്കാദമി ഫോട്ടോഗ്രാഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയ ബഷീര്‍ കാടേരിക്ക് മൊമന്റേയും, തിരൂരങ്ങാടിയുടെ സ്വന്തം റഫി & പിന്നണി ഗായകന്‍ കെ.ടി അബ്ദുല്‍ഹഖിന് ഷാളും, ഫലകവും നല്‍കി ആദരിച്ചു.
ചടങ്ങില്‍ തിരൂരങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ അറഫാ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി കാരാടന്‍ അബ്ദുല്‍ കലാം കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അന്‍വര്‍ മേലെവീട്ടില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് റഫീ ഗാനങ്ങളുടെ രാജാവ് തിരൂരങ്ങാടിയുടെ സ്വന്തം കെ.ടി അബ്ദുല്‍ ഹഖ് സദസ്സിനെ പാട്ടുപാടി കയ്യിലെടുത്തു. തിരൂരങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി കാരാടന്‍ അബ്ദുല്‍ കലാം സ്വാഗതവും ട്രഷറര്‍ അന്‍വര്‍ മേലെവീട്ടില്‍ നന്ദിയും പറഞ്ഞു