Friday, August 15

വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം

താനൂർ ബീച്ച് റോഡിൽ കനോലി കനാലിന് കുറുകെയുള്ള താനൂർ അങ്ങാടിപ്പാലം (കൂനൻ പാലം) വഴി വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി അസി. എഞ്ചിനീയർ അറിയിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ താനൂർ ബ്ലോക്ക്‌ ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.

error: Content is protected !!