ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി – ചന്തപ്പടി ട്രോമാകെയര്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിന് കെപി സദഖത്തുള്ള ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ലീഡറായി റാഫി കുന്നുംപുറത്തെയും ഡെപ്യൂട്ടി ലീഡറായി റഫീഖ് വള്ളിയേങ്ങലിനെയും പ്രസിഡന്റായി കെപി സദഖത്തുള്ള ബാബുവിനെയും സെക്രട്ടറിയായി അറഫാത്ത് കുന്നുംപുറത്തെയും ട്രഷററായി ഷഫീഖ് ചോലക്കനെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ട്രോമാകെയര്‍ സെക്രട്ടറി പ്രതീഷ് കെപി, ജില്ലാ ഭാരവാഹി അജ്മല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അറഫാത്ത് കുന്നുംപുറം നന്ദി പറഞ്ഞു.

2024 ലേക്കുള്ള കമ്മിറ്റി ഭാരവാഹികള്‍:

യൂണിറ്റ് ലീഡര്‍ : റാഫി കുന്നുംപുറം, ഡെപ്യൂട്ടി ലീഡര്‍ : റഫീഖ് വള്ളിയേങ്ങല്‍, പ്രസിഡന്റ് കെപി സദഖത്തുള്ള ബാബു, വൈസ് പ്രസിഡന്റുമാര്‍: ശബാന ചെമ്മാട്, ഷജികുമാര്‍, സെക്രട്ടറി : അറഫാത്ത് കുന്നുംപുറം, ജോയിന്‍ സെക്രട്ടറിമാര്‍: ഹസൈനാര്‍ എടി, മുംതാസ് തിരൂരങ്ങാടി, ട്രഷറര്‍ : ഷഫീഖ് ചോലക്കന്‍

error: Content is protected !!