Saturday, July 12

‘സഞ്ചാരം 30 രാഷ്ട്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ട്രെൻഡ് ബുക്സ് പ്രസിദ്ധീകരിച്ച കുണ്ടൂർ മർകസ് പ്രിൻസിപ്പൽ പി.കെ അബ്ദുൽ ഗഫൂർ അൽ ഖാസിമി രചിച്ച ‘സഞ്ചാരം 30 രാഷ്ട്രങ്ങൾ’ കാഴ്ച, ചരിത്രം, വർത്തമാനം പുസ്തക പ്രകാശനം ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി അമീൻ കൊരട്ടിക്കരക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ചന്ദ്രിക മുൻ എഡിറ്റർ സി.പി സൈതലവി, അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ , പി.കെ.മുഹമ്മദ് ഹാജി, മുസ്തഫ വയനാട്,ഉവൈസ് ഫൈസി പതിയാങ്കര പ്രസംഗിച്ചു ,ഖാസിം കോയ തങ്ങൾ,ബീരാൻ കുട്ടി മുസ്ലിയാർ ,വി.പി അക്ബർ ഹാജി ചെറുമുക്ക്,കുഞ്ഞിമോൻ ഹാജി കുറ്റിപ്പുറം , അബ്ദുൽഖാദിർ ഹാജി പല്ലാർ, യൂസുഫ് ഹാജി ഒഞ്ചിയം, കെ.ടി മൂസഹാജി പതിനാറുങ്ങൽ, അബ്ദുറഹ്മാൻ ഹാജി പുല്ലൂണി, ജനത കുഞ്ഞാലൻ ഹാജി, കുഞ്ഞഹമ്മദ് ഹാജി,എൻ പി ആലി ഹാജി,കെ കുഞ്ഞി മരക്കാർ,പ്രഫസർ മേജർ ഇബ്രാഹീം, പങ്കെടുത്തു. മുഷ്താഖ് ചെറുപ്പ സ്വാഗതവും അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു

error: Content is protected !!