
തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാംകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെ എറണാം കുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തു. ATM കവർച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. വീട്ടിൽ നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ മാൻ മിസ്സിംഗിന് FIR രജിസ്റ്റർ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയിൽ രണ്ടു പേർ കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാൽ അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വോഷണത്തിലാണ്പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വോഷണത്തിൽ പ്രതികളെ എറണാംകുളം പറവൂരിൽ വച്ച് ഇന്ന് പുലർച്ചെ അറസ്റ്റു ചെയ്യുകയായിരുന്നു.