മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് പിന്നീട് എണീറ്റില്ല ; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കോഴിക്കോട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തീരാങ്കാവ് ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ-ഫാത്തിമ സന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്നടത്തി.

error: Content is protected !!