കുടുംബസമേതം പുഴ കാണാനെത്തിയ സംഘം ചാലിയാറിൽ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

രാമനാട്ടുകര: കുടുംബസമേതം പുഴ കാണാനെത്തിയ സംഘം ഒഴുക്കിൽ പെട്ടു, 2 പേർ മരിച്ചു. ചാലിയാര്‍ പൊന്നേംപാടം മണക്കടവില്ലാണ് സംഭവം. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരൻ ജംഷീദിന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ ആണ് അപകടം ഉണ്ടായത്. ജംഷാദും ജൗഹറും മുഹമ്മദ്‌ നബ്ഹാലും മറ്റു മൂന്ന് പേരും കൂടി വേലിയിറക്ക സമയത്ത് പുഴയിൽ ഇറങ്ങിയതായിരുന്നു. ആഴം അറിയാതെ അടിയൊഴുക്കിൽ പെട്ടു. ബാക്കി നാല് പേരെയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ രക്ഷപ്പെടുത്തി. ജൗഹറും, മുഹമ്മദ്‌ നബ്ഹാനും ഒഴുക്കിൽ പെട്ടു.

വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ. രാജൻ ബാബു,എസ്. ഐ. കെ. സുരേഷ് കുമാർ, മീഞ്ചന്ത ഫയർ ഫോഴ്‌സ്, വിവിധ സന്നദ്ധ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. നാട്ടുകാരും സഹായത്തിനു ഉണ്ടായിരുന്നു. ടി.വി ഇബ്രാഹിം എം.എൽ.എ യും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകി.

രാത്രി എട്ടര മണിയോടെ മുഹമ്മദ്‌ നബ്ഹാനെയും, ഒൻപതരയോടെ ജൗഹറിനെയും കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.കക്കോവ് പിഎംഎസ്എ പി ടി ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് മുഹമ്മദ്‌ നബ്ഹാൻ. ജൗഹർ കോഴിക്കോട് കമ്മത്തി ലൈനിൽ സ്വർണ്ണ കടയിൽ ജോലി ചെയ്യുകയാണ്.പരേതനായ കാദർ ആണ് ജൗഹറിന്റെ പിതാവ്. മാതാവ്, ആയിഷ. ഭാര്യ : ജസ്‌ന. മുഹമ്മദ്‌ മിഷാൽ, മുഹമ്മദ്‌ മിഥിലാജ് എന്നിവർ മക്കളാണ്. റംസീന ആണ് മുഹമ്മദ്‌ നബ്ഹാന്റെ ഉമ്മ. സയാൻ, മിൻഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!