
കോട്ടക്കൽ : പുത്തനത്താണി രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. തുവ്വക്കാട് കൊടവട്ടത്ത് കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ് (24), പുല്ലൂർ സ്വദേശി ചെങ്ങണക്കാട്ടിൽ സൽമാൻ ഫാരിസ്(32) എന്നിവരാണ് മരിച്ചത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. സൽമാൻ ഫാരിസിന്റെ ഭാര്യ സബാനിയ. മക്കൾ: അദ്നാൻ, അല്ലു.