
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.