Sunday, December 21

മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ; യുവാവും യുവതിയും പിടിയിൽ

തിരൂരങ്ങാടി : മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാൻ (42) ഇയാളുടെ സഹായി മലപ്പുറം കടങ്ങല്ലൂര്‍ ചിറപ്പാലം പാലാംകോട്ടില്‍ സെഫൂറ(41) എന്നുവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റാമെന്ന് വിശ്വസിപ്പിച്ച്‌ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ മടവൂരില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. അബ്ദുറഹ്‌മാൻ മുമ്ബും മന്ത്രവാദ ചികിത്സ നടത്തുന്നയാളാണെന്നും ഇയാള്‍ക്കെതിരെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകളുണ്ടെന്നും കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാര്‍ പറഞ്ഞു.

error: Content is protected !!