തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണോദ്ഘാടനം നടന്നു

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികള്‍ക്കും യൂ എച്ച് ഐ ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഉദ്ഘാടനം സ്വന്തം പേരില്‍ യൂ എച്ച് ഐ ഡി കാര്‍ഡ് എടുത്ത് കൊണ്ട് തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസില്‍ നിന്നും യു എച്ച് ഐ ഡി കാര്‍ഡ് ചെയര്‍മാന്‍ ഏറ്റുവാങ്ങി.

യൂ എച്ച് ഐ ഡി, ആശുപത്രിയിലൂടെയുള്ള ഒരു രോഗിയുടെ യാത്ര ട്രാക്കുചെയ്യുന്നതിലും രേഖപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗിയുടെ സന്ദര്‍ശന തീയതിയും സമയവും, സന്ദര്‍ശിച്ച വകുപ്പുകള്‍, പരിശോധനാ ഫലങ്ങള്‍, നടത്തിയ ഏതെങ്കിലും ചികിത്സകള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ വിവരങ്ങള്‍, രോഗിയുടെ കൂടുതല്‍ സമഗ്രവും കൃത്യവുമായ മെഡിക്കല്‍ ചരിത്രം നിര്‍മ്മിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇത്, മെഡിക്കല്‍ പിശകുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും രോഗികളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും അനാവശ്യ പരിശോധനകളും ചികിത്സകളും ഒഴിവാക്കാനും സഹായിക്കുന്നു.

ആശുപത്രിയില്‍ വെച്ച് നടന്ന പ്രസ്തുത ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത്, ലെ സെക്രട്ടറി രാജീവ്, നേഴ്‌സിങ് സൂപ്രണ്ട് സുന്ദരി, സീനിയര്‍ ക്ലര്‍ക്ക് ഷൈജിന്‍, പി ആര്‍ ഓ അബ്ദുല്‍ മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

error: Content is protected !!