ഉലമ ഉമറാ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കില്ല: എസ്എംഎഫ് ജില്ലാ കമ്മിറ്റി

തിരൂരങ്ങാടി : സമൂഹത്തില്‍ ധാര്‍മിക ചിന്തയും സാംസ്‌കാരിക ബോധവും ഉണ്ടാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മഹല്ലുകളാണെന്നും, സമസ്തക്ക് കീഴില്‍ മഹല്ലുകള്‍ ഭദ്രമാവാന്‍ ഉലമ ഉമറാ ബന്ധങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്പെടുത്തണമെന്നും  ഉലമാ ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നത് ദുഖകരമാണെന്നും വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.  സമുദായത്തിന്റെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തി മഹല്ലുകള്‍ ശക്തിപ്പെടുത്തണം.വിവിധ മേഖലകളിലുള്ള വികാസങ്ങളും പുരോഗതികളും ഉള്‍ കൊണ്ടാവണം പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന എസ്.എം.എഫ് മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ഉസ്താദ് ഡോക്ടര്‍ ബഹാഉദീന്‍ മുഹമ്മദ് നദ്വി ഉല്‍ഘാടനം ചെയ്തു.

പുത്തനഴി മൊയ്തീന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ,വഖഫ് തെരെഞ്ഞെടുപ്പില്‍ സമസ്ത പാനലില്‍ വിജയിച്ച കക്കോവ് മഹല്ല് ഭാരവാഹികള്‍ക്കും മോറല്‍ ഡിപ്ലോമ കോഴ്‌സ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പടിഞ്ഞാറേക്കര മിഫ്ത്ഹുല്‍ ഇസ്ലാം കമ്മിറ്റി, വേങ്ങര കുഴിച്ചെന മഹല്ല്, കുറ്റിപ്പുറം പേരശന്നൂര്‍  മഹല്ല് കമ്മിറ്റിക്കും സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു.

യു. മുഹമ്മദ് ഷാഫി ഹാജി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.വഖ്ഫ് സംബന്ധമായ വിഷയങ്ങളില്‍ ബഷീര്‍ കല്ലേപാടം ക്ലാസ് അവതരിപ്പിച്ചു. ബംഗാള്‍ ആസ്സാം ബീഹാര്‍ ഹംസഫര്‍ യാത്ര വിവരണം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അവതരണം നടത്തി. കെഎം സൈദലവി ഹാജി പുലിക്കോട് , ഖാദര്‍ ഫൈസി കുന്നുംപുറം, പിവി മുഹമ്മദ് എടപ്പാള്‍, കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍, കെ. സി മുഹമ്മദ്‌ ബാഖവി, ഖാസിം ഫൈസി പോത്തന്നൂര്‍, പ്രസംഗിച്ചു.കെ.എം.കുട്ടി എടക്കുളം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ റഹ്മാന്‍ ഫൈസി, ഒ.പി കുഞ്ഞാപ്പു ഹാജി , പി.എം മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ മൂന്നിയൂര്‍,പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍, കുഞ്ഞാവ തങ്ങള്‍ പള്ളിക്കല്‍ എ.കെ ആലിപ്പറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ ഹാജി മൂന്നിയൂര്‍ നന്ദി പറഞ്ഞു.

error: Content is protected !!