തേഞ്ഞിപ്പം : കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ കൊണ്ടോട്ടി ഇ.എം. ഇ എ കോളേജിൽ വെച്ച് നടക്കും.മലപ്പുറം ജില്ലയിലെ നൂറ്റി അമ്പതോളം വരുന്ന വിവിധ കോളേജുകളിൽ നിന്നായി കലാപ്രതിഭകൾ മാറ്റുരക്കുന്ന അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘം കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് രൂപീകരിച്ചു.
കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി പി കെ ബഷീർ എം എൽ എ, ചെയർമാനായി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, ട്രഷറർ ടി വി ഇബ്രാഹിം എം എൽ എ, വർക്കിങ് ചെയർമാനായി ഇ എം ഇ എ കോളേജ് പ്രിൻസിപ്പൽ ഡോ റിയാദ് എ എം, ജനറൽ കൺവീനറായി കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പി കെ മുബശ്ശിർ എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ ആളുകളെ ഉൾപ്പെടുത്തി ഇരുപതോളം സബ് കമ്മിറ്റികളിലായി മൂന്നൂറ്റി ഒന്ന് അംഗ കമ്മിറ്റിയും രൂപീകരിച്ചു. സ്വാഗത സംഘം കൺവെൻഷൻ ഉദ്ഘാടനം പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ നിർവഹിച്ചു.
ഡോ റിയാദ് എ.എം അധ്യക്ഷനായി. പികെ മുബശ്ശിർ സ്വാഗതം പറഞ്ഞു. ഡോ.വി പി അബ്ദുൽ ഹമീദ് മാസ്റ്റർ, പി എ ജബ്ബാർ ഹാജി, സറീന ഹസീബ്, പി കെ സി അബ്ദുറഹ്മാർ, പി വി അഹമ്മദ് സാജു, റിയാസ് മുക്കോളി, കബീർ മുതുപറമ്പ്, വി എ വഹാബ്,അഡ്വ അൻഷിദ്, ടി പി അസ്താഫ്, എ കെ അബ്ദു റഹ്മാൻ, കണ്ണൻ നമ്പ്യാർ, ആദിൽ കെ കെ ബി, ലത്തീഫ് പടിക്കൽ, നിയാസ് കോഡൂർ,നിതിൻ ഫാത്വിമ, സഫ്‌വാൻ പത്തിൽ വസീം അഫ്രീൻ എന്നിവർ സംസാരിച്ചു.