അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം ; കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യൻമാർ

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവ്വകലാശാല ആഥിത്യമരുളുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ കാലിക്കറ്റ് സർവ്വകലാശാല 220 പോയിന്റുമായി ചാമ്പ്യന്മാരായി , 160 പോയിൻറ് നേടികൊണ്ട് മുംബൈ സർവ്വകലാശാല രണ്ടാം സ്ഥാനവും , 85 പോയിന്റുമായി ലാംമെറിൻ യൂണിവേഴ്സിറ്റി പഞ്ചാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്‌സരത്തിൻറെ ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോക ചാമ്പ്യനും കാലിക്കറ്റ് സർവ്വകലാശാല മുൻ താരവുമായ മുസാധിക് ശരീര പ്രദർശനം നടത്തികൊണ്ട് പുതുതാരങ്ങൾക്ക് ആവേശം പകർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും കോളേജുതലത്തിൽ തുടങ്ങി മിസ്റ്റർ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ഗോൾഡ് & സിൽവർ മെഡൽ ജേതാവ്. മിസ്റ്റർ വേൾഡ് 2019, മിസ്റ്റർ യൂണിവേഴ്‌സ് റണ്ണർ അപ്പ് 2023, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ 2019, 2023 മിസ്റ്റർ ഇന്ത്യ യൂണിവേഴ്സിറ്റി, മിസ്റ്റർ ലോക ചാമ്പ്യൻ ഓഫ് ചാമ്പ്യൻ, മിസ്റ്റർ യൂണിവേഴ്സ് റണ്ണർ അപ്പ്, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ എന്നീ ടൈറ്റിലുകൾ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ പ്രൊഫഷണൽ രീതിയിലുള്ള ശരീരപ്രദർശനം മത്സരാത്ഥികളിൽ അറിവും ആവേശവും പകർന്നു. ലക്ഷ്യ ഡാൻസ് കമ്പനി അവതരിപ്പിച്ച സിനിമാറ്റിക് പെർഫോമൻസും ഗാനമേളയും ഫൈനൽ ദിനത്തെ ശോഭിതമാക്കി

ഭാരം വിഭാഗം 60 കിലോ മത്സരഫലം


I ജുനൈദ് മുഹമ്മദ് (കാലിക്കറ്റ് സർവകലാശാല)
II. പവൻ പാട്ടിൽ (മുംബൈ സർവകലാശാല)
III മഗ്ദും പ്രതീക് മധുകർ (ശിവാജി സർവകലാശാല)
IV അതുൽ ബിഎസ് (കേരള സർവകലാശാല)
V സൂരജ് സിംഗ് (HNB ഗർവാൾ യൂണിവേഴ്സിറ്റി)


ഭാരം വിഭാഗം 65 കിലോ മത്സരഫലം

I. മനീഷ് ഡിങ്കൂർ മുംബൈ യൂണിവേഴ്‌സിറ്റി
II. ബെയ്റ്റ് സുമിത് സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി പൂനെ
III. അമീർ അലി യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
IV. ശുഭം ജഗ്താപ് പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ ഷോലാപൂർ
V. ലോകേഷ് പട്ടേൽ ജിഎം കുവെമ്പു സർവകലാശാല, ശങ്കരഘട്ട്

ഭാരം വിഭാഗം 70 മത്സരഫലം

I. നിയാസ് സി കെ (കാലിക്കറ്റ് സർവകലാശാല)
II. ഇമ്മ്രാൻ (ലാംറിൻ ടെക് സ്കിൽസ് യൂണിവേഴ്സിറ്റി)
III. വൈഭവ് പ്രശാന്ത് (കണ്ണൂർ യൂണിവേഴ്സിറ്റി)
IV. റുഷികേഷ് സർവ് (മുംബൈ സർവകലാശാല)
V. പാട്ടിൽ വിശാൽ സർദാർ (ശിവാജി സർവകലാശാല)

ഭാരം വിഭാഗം 75 മത്സരഫലം

I. വിനായക് കുർലെ (മുംബൈ സർവകലാശാല)
II. ഓംകാർ താനാജി പാദൽക്കർ (സഞ്ജയ് ഘോദാവത് സർവകലാശാല)
III. അംബാജി ബോഡേക്കർ (മുംബൈ സർവകലാശാല)
IV. കൃഷ്ണ സുനിൽ (മഹാത്മാഗാന്ധി സർവകലാശാല)
V. അഭിഷേക് സുരേഷ് (യെനെപോയ യൂണിവേഴ്സിറ്റി)

ഭാരം വിഭാഗം 80 മത്സരഫലം


I. കുട്ടി അമൻ മുജിബ് (ശിവാജി യൂണിവേഴ്സിറ്റി)
II. മുഹമ്മദ് സഹൽ (കാലിക്കറ്റ് സർവകലാശാല)
III. വിബിൻ ഡബ്ല്യു ബി (കേരള സർവകലാശാല)
IV. സർഫരാജ് ഖാൻ (മഹാരാജ ഗംഗാ സിംഗ് യൂണിവേഴ്സിറ്റി)
V. ദീപക് സിംഗ് സിസോദിയ (എംഡിഎസ് യൂണിവേഴ്സിറ്റി)

ഭാരം വിഭാഗം 85 കിലോ മത്സരഫലം

I. ജതിൻ മാലിക്ക്- ലാംറിൻ ടെക് സ്കിൽസ് യൂണിവേഴ്സിറ്റി
II. ദിനേശ് നഗൽ – എൽ ടി എസ് യൂണിവേഴ്സിറ്റി
III. അരവിന്ദ് എസ് ദിലീപ് – കേരള യൂണിവേഴ്സിറ്റി
IV. സച്ചിൻ സി ആർ – കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി
V. അഭിനവ് ടി എം – കണ്ണൂർ യൂണിവേഴ്സിറ്റി

ഭാരം വിഭാഗം 90 കിലോ മത്സരഫലം

I. ഷാനിഫ് ടി.കെ (കാലിക്കറ്റ് സർവകലാശാല)
II. കിസാൻ ഷെട്ടി (മാംഗ്ലൂർ യൂണിവേഴ്സിറ്റി)
III. ഭോസ് ഗണേഷ് (സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി)
IV. സംഗീത് ഷാൻ (കണ്ണൂർ സർവകലാശാല)
V. ലളിത് ചൗധരി (ജയ് നരേൻ വ്യാസ് യൂണിവേഴ്സിറ്റി)

ഭാരം വിഭാഗം 90+ കിലോ മത്സരഫലം


I. കെ പവൻ കുമാർ (ആദികവി നന്നയ യൂണിവേഴ്സിറ്റി)
II. കാലേ സാങ്കേത് സഞ്ജയ് – സാവിത്രിബായ് ഫുലെ യൂണിവേഴ്സിറ്റി
III. അനിൽ കുമാർ (മോഹൻലാൽ സുഖാദിയ യൂണിവേഴ്സിറ്റി)
IV. വിജയ് വിന്ഡോ (കണ്ണൂർ യൂണിവേഴ്സിറ്റി)
V. മിഖിൽ VS (യെനെപോയ യൂണിവേഴ്സിറ്റി)

error: Content is protected !!