വള്ളിക്കുന്ന് പഞ്ചായത്ത് സൈനിക കൂട്ടായ്മ രൂപികരിച്ചു

വള്ളിക്കുന്ന് : ഗ്രാമ പഞ്ചായത്തില്‍ സൈനിക കൂട്ടായ്മ രൂപികരിച്ചു. കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം മണ്ഡലം എംഎല്‍എ അബദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചര്‍ മുഖ്യ അഥിതിയായി.

സൈനിക കൂട്ടായ്മ വള്ളിക്കുന്നിന്റെ പ്രസിഡന്റ് വേലയുധന്‍ പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സുധീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിബിഎച്ച്എച്ച്എസ് ഹൈസ്‌കൂളില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ പ്രെഫഷണല്‍ കോഴ്‌സുകളിലും എസ്എസ്എല്‍എസി, സിബിഎസ്ഇ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായിരുന്ന ഡോ. മിഥുന്‍, ഡോ അനിഷ, ശ്രീപ്രിയ, നന്ദന വി, ലിയ സാദിഖ് ടി, ദിയാ സാദിക് ടി, ജാന്‍വി സന്ദീപ് കെ ടി, നിവൃ എ.ഒ. എന്നിവരെ ചടങ്ങില്‍ എംഎല്‍എ മെമന്റോ നല്‍കി ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാര്‍ഡ് മെമ്പര്‍ തങ്ക പ്രഭ ടീച്ചര്‍ ,മുരളിധരന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

error: Content is protected !!