Tuesday, October 14

തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി

തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.
കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ സുബൈദ കലോടി അദ്ധ്യഷത വഹിച്ചു. .ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ സോനാ രതീഷ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലിങ്കൽ, സിപി ഇസ്മയിൽ, സിപി സുഹറാബി, ഇ പി എസ് ബാവ, എം കെ ബാവ ജനറൽ സെക്രട്ടറി മുസ്ലിം ഓർഫനേജ് കമ്മിറ്റി, നിസാം കുന്നത് പ്രിൻസിപ്പൽ PSMO കോളേജ് , റംല ക്കടവത്ത് CDS ചെയർപേഴ്സൺ, പ്രകാശൻ ടി കെ CCM, എം അബ്ദുറഹ്മാൻകുട്ടി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
നഗരസഭയുടെ തൊഴിൽ മേളയിൽ പങ്കെടുത്ത തൊഴിൽ ദാതാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കും PSM കോളേജിനും കോളേജിലെ NSS യൂണിറ്റിനും പത്രപ്രവർത്തകർക്കും നഗരസഭ കൗൺസിലർമാർക്കും നഗരസഭ സെക്രട്ടറി എം വി റെംസി ഇസ്മയിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

error: Content is protected !!