എജ്യുക്കേഷൻ പഠനവകുപ്പിൽ
അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ 2025 – 26 അധ്യയന വർഷത്തേ എം.എഡ്. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407251. വിശദമായവി ജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
ചെതലയം ഐ.ടി.എസ്.ആറിൽ
അധ്യാപക നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ( മാനേജ്മെന്റ് ) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ മൂന്നിന് രാവിലെ 10.30-ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത : നിർദിഷ്ട വിഷയത്തിൽ 55% മാർക്കോടെയുള്ള പി.ജി., നെറ്റ് / പി.എച്ച്.ഡി. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ ചെതലയം ഐ.ടി.എസ്.ആറിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
സ്റ്റാഫ് നഴ്സ്
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നഴ്സ് നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ 15-ന് നടക്കും. യോഗ്യത : പ്രീ ഡിഗ്രീ വിത് ഗ്രൂപ്പ് II / പ്ലസ്ടു സയൻസ് വിത് ബയോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി. പ്രായ പരിധി : 36 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .