Saturday, July 5

വീണ ജോർജ് രാജിവെക്കുക: യൂത്ത് ലീഗ് കുണ്ടൂരിൽ റോഡ് ഉപരോധിച്ചു

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണിക്കലില്‍ നടന്ന ഉപരോധം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറൽ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ റഹീം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, യു ഷാഫി, മുസ്തഫ ഊര്‍പ്പായി, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, നരിമടക്കല്‍ നൗഷാദ് പ്രസംഗിച്ചു. ശിഹാബ് കോഴിശ്ശേരി, തേറാമ്പില്‍ സലാഹുദ്ധീന്‍, വി.വി യഹ് യ, ഖമറുദ്ധീന്‍ പൂക്കയില്‍, തേറാമ്പില്‍ ജുബൈര്‍, എം.സി മുസ്തഫ, മന്‍സൂര്‍ തിലായില്‍, ബാവ കുണ്ടൂര്‍, ഫൈസല്‍ കുഴിമണ്ണില്‍ നേതൃത്വം നല്‍കി.

വീഡിയോ

https://youtu.be/d4uk33ChtCk?si=lL4Et2mHIJo-XIAg

error: Content is protected !!