Saturday, September 13

അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച നവാഗതര്‍ക്ക് മഴക്കോട്ട് വിതരണം ചെയ്ത് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്

മൂന്നിയൂര്‍ : വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക് മൂന്നിയൂര്‍ പഞ്ചായത്തിലെ 10 സ്‌കൂളുകളിലും ഒന്നാം ക്ലാസിലേക്ക് പുതുതായി അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തു. മഴക്കോട്ട് വിതരണത്തിന്റെ ഉദ്ഘാടനം വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി ജി എം യു പി എസ് പാറക്കടവില്‍ വെച്ച് നിര്‍വഹിച്ചു.

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ആസിഫ് വി അധ്യക്ഷതവഹിച്ചു. ഡോക്ടര്‍ ടി എം അബൂബക്കര്‍ എന്‍ കുഞ്ഞാലന്‍ ഹാജി വി പി ബാപ്പുട്ടി ഹാജി പിടി ഹസ്രത്തലി പി പി അബ്ദുല്‍ ഗഫൂര്‍ സി എം ശരീഫ് മാസ്റ്റര്‍ വി വി അബു റാഫി എം വി പി ബാവ കുന്നുമ്മല്‍ ഗഫൂര്‍ മൊയ്തീന്‍ ഇറക്കുത്ത് ഷംസുദ്ദീന്‍ കെ ടി നസീമത്ത് റഷീദ ബീഗം സിനി ബീന തുടങ്ങിയവര്‍ പങ്കെടുത്തു പ്രധാന അധ്യാപികയുടെ ചുമതലഹിക്കുന്ന സുഹറബി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനു ടീച്ചര്‍ നന്ദിയും പറഞ്ഞു

error: Content is protected !!