മാലിന്യമുക്ത നവകേരളം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് തല മാലിന്യ മുക്ത ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാലിന്യ സംസ്‌കരണം ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത സഭകള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനകീയ ഹരിത ഓഡിറ്റും ശുചിത്വ സഭകളും ക്യാമ്പയിന്റെ ഭാഗമായി നടത്താനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹിജാബി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലിയാഖത്ത് അലി (എ.ആര്‍ നഗര്‍ ), യുഎം ഹംസ, (കണ്ണമംഗലം) അംജദ ജാസ്മിന്‍ പറപ്പൂര്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ ,പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദില്‍ഷ , ഷജിന , കാര്‍ത്തിക , അനുവിന്ദ് , നോഡല്‍ ഓഫീസര്‍മാര്‍ , ശുചിത്വ മിഷന്‍ ആര്‍ പി ജുനൈദ് ആര്‍ജിഎസ്എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷാഹിന,, സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!