വേങ്ങര : ഭവന നിര്‍മാണത്തിനും, ആരോഗ്യം, മാലിന്യ സംസ്‌കരണ മേഖലകള്‍ക്ക് മുന്‍ തൂക്കം നല്‍കി 37,86,28,044 രൂപ വരവും 37,82,63,965 രൂപ ചെലവും 3,64,679 മിച്ഛവും പ്രതീക്ഷിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ചു. സേവന മേഖലക്ക് 9,35,99100 (9.36 കോടി), മൂലധന മേഖല ക്ക് 3,15,00000 (3.15 കോടി), പശ്ചാത്തല മേഖല 1,96,30,000 ഉത്പാദന മേഖലക്ക് 1,83,59,865 (1.83കോടി) എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
ഭവന നിര്‍മാണത്തിന് 5 കോടി, ശുചിത്വം മാലിന്യ സംസ്‌കരണം 60 ലക്ഷം, പാലിയേറ്റീവ് 20 ലക്ഷം, ആയുര്‍വേദ ഡിസ്‌പെന്‍സറി മരുന്ന് വാങ്ങല്‍ 40 ലക്ഷം, പരപ്പില്‍ പാറ ഐ.പി.പി സെന്ററിന് 20 ലക്ഷം, ഭിന്നശേഷി ക്ഷേമം 40 ലക്ഷം, ഉപകരണ വിതരണം 5 ല ക്ഷം, ബഡ്സ് സ്‌കൂള്‍ 3 ലക്ഷം, റോഡ് വികസനം അംഗന്‍വാടി നവീകരണം 3.02 കോടി, കൃഷി 1.09 കോടി, വനിതാ പുഷ്പകൃഷി 1.3 ലക്ഷം, കിടാരി വളര്‍ത്തല്‍ 4.6 ലക്ഷം, മുട്ടക്കോഴി വളര്‍ത്തല്‍ 15 ലക്ഷം, വയോജന ക്ഷേമം 14 ലക്ഷം, വനിതാ തൊഴില്‍ സംരംഭസഹായം 5 ലക്ഷം, വിദ്യാഭ്യാസം 19.5 ലക്ഷം, മത്സ്യമാംസ മാര്‍ക്കറ്റ് നവീകരണം 50 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് കെ.പി ഹസീന ഫസല്‍ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ സലീം, വികസന സ്ഥിരംസമിതി അധ്യക്ഷ സി.പി ഹസീന ബാനു, എം. ആരിഫ, മുഴുവന്‍ അംഗങ്ങള്‍, എച്ച്.ഐ അബ്ദുല്‍ മജീദ്, സെക്രട്ടറി കെ.എ ഷണ്‍മുഖന്‍ പ്രസംഗിച്ചു.