വേങ്ങര ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ പങ്കാളിത്വത്തോടെ വിപുലമായി സംഘടിപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പൂച്ച്യാപ്പു ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്,സി ഡി പി ഒ ശാന്തകുമാരി , സൂപ്പർവൈസർമാരായ ഷാഹിന, ലുബ്ന, മുമ്പീന, അങ്കണവാടി വർക്കർ ബ്ലസി , ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, അങ്കണവാടി ഹെൽപ്പർ പ്രിയ എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നടന്ന സംസാകാരിക ഘോഷയാത്രയിൽ വിദ്യാത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും കലാപരിപാടികളും നടന്ന്. ക്ലബ്ബ് പ്രവർത്തകരായ അജ്മൽ കെ , സുമേഷ് വി , ഷിബിലി എ.ടി, ഷിബിൽ സി, സാബിത്ത് ഇ, ഫർഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

error: Content is protected !!