വേങ്ങര ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ ; വേങ്ങര ചാമ്പ്യന്മാർ

വേങ്ങര : ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം വെങ്കുളം ജവഹർ നവോദയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രഹീം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, അസീസ് പറങ്ങോടത്ത് വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ എം.കെ ശറഫുദ്ധീൻ, ഷിബു എൻ.ടി ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, പ്രശാന്ത് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ മാസ്റ്റർ ഐഷാ പിലാകടവത്ത് തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!