കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൈബ്രിഡ് ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; പിടിയിലായത് വേങ്ങര സ്വദേശി

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി.

കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് ലഹരി കടത്ത് സംഘത്തലവന്‍ ദുബായിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസിര്‍ അബ്ദുള്ളയെ മുംബൈ എയര്‍പോര്‍ട്ടല്‍ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ വയനാട് സ്വദേശിയായ ഡെന്നിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് വയനാട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

തായ് ഗോള്‍ഡ് എന്ന് അറിയിപ്പെടുന്ന 4.8 കിലോ യോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിയിലായ സെയ്ദ് ഹുസൈന്‍ കോയ തങ്ങളെ ചോദ്യം ചെയ്തതില്‍ നിരവധി തവണ ബാങ്കോക്കില്‍ നിന്നും ഇന്ത്യയിലേക്കും ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് ഗൂഡല്ലൂര്‍ പാടന്തറ എന്ന സ്ഥലത്ത് താമസിച്ചു വരുന്ന ഇയാള്‍ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ലഹരി കടത്തുന്ന ഇയാളുടെ സംഘത്തിലെ മുഴുവന്‍ ആളുകളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരന്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖ് , കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘാംഗങ്ങളും കരിപ്പൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

error: Content is protected !!