Saturday, August 16

ഹരിത കേരളം വൃക്ഷത്തൈ നടല്‍ വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. കൃഷിഭവന്‍ വഴി വിതരണം ചെയ്ത ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 300 തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യമായ തടങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി നട്ടു നല്‍കുന്നത്.

പതിനാറാം വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ നുസ്രത്ത് സ്വാഗതം പറഞ്ഞു, കൃഷി ഓഫീസര്‍ വിഷ്ണുനാരായണന്‍ പി എം, എം.ജി.എന്‍.ആര്‍.ഈ.ജി.എസ് എന്‍ജിനീയര്‍ മുബഷിര്‍ എന്നിവര്‍ ക്ലാസ് എടുത്തു, മെമ്പര്‍മാരായ ടി ടി അബ്ദുല്‍ കരീം, റുബീന അബ്ബാസ്, റഫീഖ് മൊയ്തീന്‍, സിപി അബ്ദുല്‍ ഖാദര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അമീര്‍, പാക്കട മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!